ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പിന് നിയോഗിച്ച് ഉത്തരവ് ലഭിച്ച ജില്ലയ്ക്ക് പുറത്ത് വോട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ഫോം 12 മുഖാന്തരം രേഖപ്പെടുത്താം. ഇതിനായി പ്രത്യേക അപേക്ഷ നൽകണം. പൂരിപ്പിച്ച ഫോം ബന്ധപ്പെട്ട എ.ആർ.ഒമാർക്ക് തിരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പായി നൽകണം. ഇന്ന് ആരംഭിക്കുന്ന ഉദ്യോഗസ്ഥ പരിശീലന പരിപാടിയിലും ഫോം വാങ്ങി പൂരിപ്പിച്ച് നൽകാം. ഫോം 12 തിരഞ്ഞെടുപ്പ് പോസ്റ്റിംഗ് ഓർഡറിനൊപ്പം ലഭിക്കും. അതത് ജില്ലയിൽ തന്നെ വോട്ടർമാർ ആണെങ്കിൽ ഫോം 12എയിലൂടെ നൽകാം.