
മാന്നാർ : പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്‌കൂൾ ക്ലാസുകൾക്ക് ഏപ്രിൽ 1ന് തുടക്കമായി. ഇടവക വികാരി ഫാ.ജെയിൻ സി.മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോർജ് ജേക്കബ്, കൺവീനർ ചാക്കോ കയ്യത്ര, ട്രസ്റ്റി ടി.ജെ ജോസഫ്, സെക്രട്ടറി വിജു പി.ജി എന്നിവർ സംസാരിച്ചു. ഒ.വി.ബി.എസ് ക്ലാസുകൾ 9ന് സമാപിക്കും. ഈ വർഷത്തെ ഒ.വി.ബി.എസ് കൺവീനറായി ചാക്കോ കയ്യത്രയെ തിരഞ്ഞെടുത്തു.