
ചേർത്തല: ഹരിതസമൃദ്ധി കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ വീട്ടുവളപ്പിൽ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. സംഘാംഗം സതീശൻ ഐക്കര വെളിയുടെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ജി.ഉദയപ്പൻ,ടി.ആർ. ജഗദീശൻ,വി.എൻ.ശ്രീധരൻ,സലീലകുമാർ,സുരേഷ് എന്നിവർ സംസാരിച്ചു.
സംഘം പ്രസിഡന്റ് സി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന പതിനഞ്ചംഗങ്ങൾ ചേർന്നതാണ് ഹരിതസമൃദ്ധി കർഷക സംഘം.വിഷുക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉത്പ്പാദനം ലക്ഷ്യം വച്ചാണ് പച്ചക്കറി തൈകൾ സംഘം അംഗങ്ങൾക്ക് വാങ്ങി നൽകിയത്.വീട്ടുവളപ്പുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ കൃഷി നടത്തിയത്. എല്ലാ അംഗങ്ങളുടെ വീട്ടുവളപ്പിലും മികച്ച വിളവാണ് ഉണ്ടായിട്ടുള്ളത്.