
മാന്നാർ: നായർ സമാജം സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി അവധിക്കാല ഐ.ടി പരിചയ ശില്പശാല നടത്തി. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ തലത്തിലെ ഐ.ടി മേഖലയിൽ പരിചയം സിദ്ധിക്കാനും ലിറ്റിൽ കൈറ്റ്സ് പഠന പദ്ധതി അറിയാനുമുള്ള അവസരമായി ശില്പശാല. കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ അഭിലാഷ് കെ.ജി, എൻ.മാധവൻ നമ്പൂതിരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാന്നാറിലും പരിസരത്തുമുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾ ശില്പ ശാലയിൽ പങ്കെടുത്തു.