yuu

ഹരിപ്പാട്: മുതുകുളം ഈരയിൽ ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് കൊടിയേറി. തന്ത്രി ഹരിദാസ് ശിവകുമാറിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. ആറിന് വൈകിട്ട് അഞ്ചിന് ഈരയിൽ ശ്രീദേവി ഹൈന്ദവ സമിതിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയും ദേശതാലവും. മീനഭരണി നാളായ 10ന് വൈകിട്ട് നാലിന് മുടി മുന്നിൽ നിറപറ സമർപ്പണം, കൂട്ട എഴുന്നള്ളത്ത്, കെട്ടുകാഴ്ച വരവ് എന്നിവയുണ്ട്. എഴുന്നളളത്ത് കരുണാമുറ്റം മഹാദേവക്ഷേത്രത്തിൽ നിന്ന് തുടങ്ങും. സംയുക്ത കെട്ടുകാഴ്ചകൾ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാണ് തുടങ്ങുക. രാത്രി 11ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, തുടർന്ന് കുലവാഴവെട്ട്, ഗുരുതി എന്നിവ നടക്കും.