ഹരിപ്പാട്: പത്തിശ്ശേരിൽ ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ആരംഭിച്ചു. 11 ന് ആറാട്ടോടെ സമാപിക്കും എല്ലാ ദിവസവും രാവിലെ ഏഴിന് തോറ്റം പാട്ട് , 8 ന് ഭാഗവത പാരായണം ബുധൻ വൈകിട്ട് 6.45 ന് നൃത്തനൃത്യങ്ങൾ , 9 ന് കൈ കൊട്ടിക്കളിയും ഫ്യൂഷനും . നാളെ വൈകിട്ട് 7.30 ന് ദേശതാലം , 8 നും 9 നും തിരുവാതിര വെള്ളി വൈകിട്ട് 6.30 ന് ദേശതാലം , 7 ന് ഗാനമേള .ആറിന് വൈകിട്ട് 6.30 ന് ദേശതാലം , 7ന് നൃത്ത വിസ്മയം. ഏഴിന് വൈകിട്ട് 5 ന് തിരുവാതിര ,6.30 ന് ദേശതാലം , 7 ഗാനമേള . വൈകിട്ട് 5 ന് തിരുവാതിര ,7ന് ജീവിത എഴുന്നള്ളത്ത് , ആൾപ്പിണ്ടിയും കോലവും 7.15 ന് നൃത്ത സന്ധ്യ, 7.30 ന് ആൾപ്പിണ്ടി വരവും ദീപ കാഴ്ചയും തുടർന്ന് നേർച്ച വരവ് , 7.45 ന് കളമെഴുതി പാട്ട് , നൂറും പാലും. ഒമ്പതിന് രാവിലെ 11 ന് പ്രഭാഷണം ,12 ന് അന്നദാനം വൈകിട്ട് 6 ന് കെട്ടു കാഴ്ച വരവ്. മീന ഭരണി ദിവസമായ10ന് ഉച്ചയ്ക്ക് 12.30 ന് തിരുമുടി എഴുന്നള്ളത്ത്, ഒന്നിന് വലിയ കാണിക്ക , 1.30 ന് തിരുമുടി മുന്നിൽ പറ തുടർന്ന് അന്നദാനം 4 ന് സേവ,7 ന് നാടൻ പാട്ട് 7.30 ന് എഴുന്നള്ളത്ത്. എതിരേൽപ്പ് ആറാട്ടു ദിവസമായ 11 ന് വൈകിട്ട് 4.30 ന് നാദസ്വരക്കച്ചേരി , 4.45 ന് ആൾപ്പിണ്ടി കോലം വരവു്, 5 ന് ആറാട്ടു ബലി, ആറാട്ടു പുറപ്പാട്, 5.30 നും 6 നും തിരുവാതിര , 7 ന് നൃത്ത സംഗീത നാടകം , 11.15 ന് മുടിപ്പേശ്, പൊങ്കാല , 12 ന് വലിയ ഗുരുതിയോടെ സമാപിക്കും.