
മാന്നാർ: കൊടുംചൂടിൽ കിളികൾക്ക് ആശ്വാസമേകാൻ കിളിക്കുളം ഒരുക്കിയും കേരളത്തിൽ കാണപ്പെടുന്ന കിളികളെക്കുറിച്ച് കൂടുതൽ അറിയാനും മാന്നാർ നാഷണൽ ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ, കുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകൻ ഹരികുമാർ ചിറ്റമ്മേത്ത് ക്ലാസുകൾക് നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ ശശിധരൻ, എൽ.പി സത്യപ്രകാശ്, മാധവൻ കലാഭവൻ, ലൈബ്രേറിയൻ വീണാരാജീവ് എന്നിവർ നേതൃത്വം നൽകി.