മാവേലിക്കര: എ.കെ.പി.എ മാവേലിക്കര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണവും ഐ.ഡി കാർഡ് വിതരണവും നടന്നു. ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് യു.ആർ.മനു അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് ബി.രവീന്ദ്രൻ ജോസഫ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പി.ആർ.ഒ സജി എണ്ണക്കാട് ഐഡന്റിറ്റി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഹേമദാസ് ഡോൺ, ഗിരീഷ് ഓറഞ്ച്, ശശിധരൻ ഗീത്, ബിനു വൈഗ, വിനോദ് അപ്സസര, ഷൈജ തമ്പി എന്നിവർ സംസാരിച്ചു.