കുട്ടനാട് : കണ്ണാടി ശ്രിശിവഗിരീശ്വരസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ മീനം- രോഹിണി മഹോത്സവം ഈ മാസം 7മുതൽ 12 വരെ നടക്കും.
ഏഴിന് രാവിലെ 9.30ന് ഹോമമന്ത്രയജ്ഞം, ശാന്തിഹവനം. 3.30ന് കൊടിമരഘോഷയാത്ര, 4 ന് ശ്രിശാരദ വിദ്യാപൂജ.
എട്ടിന് രാവിലെ 10.45ന് കുമരകം ഗോപാലൻ തന്ത്രികയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. ഒമ്പതിന് രാവിലെ 9.30ന് കലംകരിക്കൽ. 10ന് വൈകിട്ട് 6.30ന് താലപ്പൊലി. 11ന് രാവിലെ 9.30ന് ഇളംനീർതാലം. 12ന് രാവിലെ 9.30ന് കലാശാഭിഷേകം. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട് . വൈകിട്ട് 4ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.