photo

ചേർത്തല :സമഗ്ര ശിക്ഷ കേരള ചേർത്തല ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഓട്ടിസം ദിനാചരണം ചേർത്തല ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ സംഘടിപ്പിച്ചു. സാഹിത്യകാരനും പി.ടി.എ പ്രസിഡന്റുമായ ദീപു കാട്ടൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.അജ്മൽ, ജില്ലാ പ്രോഗ്രാം ഓഫീസർ ഇമ്മാനുവൽ, ചേർത്തല ബി.ആർ.സി ബി.പി.സി സൽമോൻ ടി.ഒ,അദ്ധ്യാപകരായ ശാരിക,വിജി,നീന, ജയപ്രിയ,സോഫിമോൾ എന്നിവർ സംസാരിച്ചു. സ്‌കൂളിനു മുന്നിൽ സ്ഥാപിച്ച ബിഗ് കാൻവാസിൻ വിദ്യാർത്ഥികൾ കാർട്ടൂൺ വരച്ചു. വര ഉദ്ഘാടനം ശ്രീലക്ഷ്മി നിർവഹിച്ചു.