മാവേലിക്കര: വഴുവാടി പനയന്നാർ കാവ് ദേവീക്ഷേത്രത്തിൽ കാർത്തിക ഉത്സവം 9ന് ആരംഭിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകൾ, നിറപറ സമർപ്പണം, 7.30 മുതൽ സമൂഹലക്ഷാർച്ചന, രാത്രി 7ന് ഗാനവസന്തം, 8.30ന് തിരുവാതിര, നൃത്തം എന്നിവ നടക്കും. 10ന് രാത്രി 7ന് ഗാനമേള, 11ന് രാവിലെ മഹാഗണപതി ഹോമം, എതിരേറ്റ് പൂജ, പന്തീരടി പൂജ, 7.30 ന് പൊങ്കാല, ഉച്ചയ്ക്ക് അന്നദാനം, 5.30ന് കിരാതൻ കാവ് ശിവക്ഷേത്രത്തിൽ നിന്ന് എതിരേൽപ്പ് എന്നിവ നടക്കും. 6, 7 തീയതികളിൽ പറയ്ക്കെഴുന്നള്ളത്തും 7ന് രാത്രി 7.30ന് അൻപൊലിയും നടക്കും.