ഹരിപ്പാട്: പടക്കവും നിർമ്മാണ സാമഗ്രികളുമായി ഒരാൾ അറസ്റ്റിൽ. പള്ളിപ്പാട് മണക്കാട്ട് ക്ഷേത്രത്തിലെ സമീപം താമസിക്കുന്ന പുളിമൂട്ടിൽ കാവിൽ വീട്ടിൽ മജീദിനെയാണ് (63) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓലപ്പടക്കം നിർമ്മിച്ചു കൊണ്ടിരിക്കെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പടക്ക നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് നിന്ന് വലിയതോതിൽ പടക്കവും നിർമ്മാണ സാമഗ്രികളും പിടികൂടിയിരുന്നു.