
ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ തെറ്റിക്കാട്ടിൽ ലക്ഷ്മണൻ, ചന്ദ്രമതി ദമ്പതികളുടെ മകൻ മനോജ് കുമാർ (46) നിര്യാതനായി. അരുണാചൽ പ്രദേശിൽ ഗ്രഫ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലരയോടെ മരണം സംഭവിച്ചു. ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മക്കൾ: കാർത്തു,നവീൻ.