ambala

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എട്ടാം ഉത്സവ ദിനമായ ഇന്നലെ ആഞ്ഞിലിക്കാവ് ക്ഷേത്ര സന്നിധിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് കുട്ടവരവ് ചടങ്ങ് നടന്നു. നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാനുള്ള കുട്ടകൾ ആഞ്ഞിലിക്കാവ് കുടുംബത്തിൽ നിന്നാണ് എത്തിച്ചത്.കിഴക്കേ നടയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ട വരവിനെ സ്വീകരിച്ചത്.