കായംകുളം: പെരുങ്ങാല ദേശവഴി ഇടയോടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ഇന്ന് ഉച്ചക്ക് രുഗ്മിണീ സ്വയംവരഘോഷയാത്രയും സ്വയംവരസദ്യയും. രാത്രി 9 മുതൽ തിരുവാതിര. നാളെ വൈകിട്ട് 9 ന് തിരുവാതിര. സപ്താഹത്തിന്റെ സമാപന ദിവസമായ 6ന് ഉച്ചക്ക് സമൂഹസദ്യയും തുടർന്ന് അവഭ്യഥസ്നാനഘോഷയാത്രയും. രാത്രി 7 ന് കുത്തിയോട്ടപ്പാട്ടും ചുവടും. 7 ന് വൈകിട് തിരുവാതിര. 8 ന് രാവിലെ 9.30ന് ഉത്സവബലി,രാത്രി 8 ന് തിരുവാതിര സംഘം. 9 ന് അശ്വതി നാളിൽ രാവിലെ 7ന് നേർച്ചപ്പൊങ്കൽ, വൈകിട്ട് 6 ന് സേവ, 8 ന് പള്ളിവേട്ട തുടർന്ന് നൃത്തനൃത്യങ്ങൾ. ഉത്സവ സമാപനമായ 10 ന് രാവിലെ 8 ന് 101 കലം എഴുന്നള്ളിപ്പ്,വൈകിട്ട് 5 ന് കെട്ടുകാഴ്ച്ച വരവ്,രാത്രി 9ന് എതിരേൽപ്പ് തുടർന്ന് നാടകം .