
ആലപ്പുഴ: കേരള ബാങ്ക് റീജിയണൽ ഒഫീസിലെ മാനേജർ (എച്ച്.ആർ) പി.എം.പ്രമോദ് സർവീസിൽ നിന്ന് വിരമിച്ചു. ബെഫി ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരള ബാങ്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിക്കുന്നു. ജില്ലാ ബാങ്കിൽ പ്രവേശിക്കുന്നതിന് മുമ്പ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായിരുന്നു.
പി.എം.പ്രമോദ് ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് ആലപ്പുഴ ജില്ലാ ബാങ്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ ആദ്യമായി ബെഫി ഭരണം പിടിച്ചെടുത്തത്. പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ യു.പി സ്‌കൂളിൽ അദ്ധ്യാപിക സംഗീതയാണ് ഭാര്യ. മക്കൾ. ഭവ്യ (യു.എ.ഇ), ഭാഗ്യ (ബി ടെക് വിദ്യാർത്ഥിനി).