ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാനസെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്.ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യംറദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ വാദം പൂർത്തിയായി. കേസ് ആറിലേയ്ക്ക് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി റോയി വർഗീസ് മാറ്റി. പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള ഹർജി നിലനിൽക്കില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ഒന്നും പ്രതികൾ ലംഘിച്ചിട്ടില്ലെന്നും 2,4,6,8 പ്രതികൾക്കായി ഹാജരായ അഡ്വ. സുനിൽ മഹേശ്വരൻ പിള്ള കോടതിയെ ബോധ്യപ്പെടുത്തി. കേസിലെ 1,3,5,7പ്രതികളുടെ വാദം കഴിഞ്ഞ മാസം നടന്നിരുന്നു. അന്ന് പ്രതികൾക്ക് വേണ്ടി ശാസ്തമംഗലം അജിത്കുമാർ ഹാജരായിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഹാരിസ് വാദിച്ചു.