s

ആലപ്പുഴ : 'വീണ്ടെടുക്കാം ആലപ്പുഴയുടെ ശോഭ " എന്ന പേരിൽ എൻ.ഡി.എ പുറത്തിറങ്ങിയ തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ ചെട്ടികുളങ്ങരയിൽ നിർവ്വഹിച്ചു. ഗാന രചയിതാവ് രാജീവ്‌ ആലുങ്കൽ രചനയും ഈണവും നിർവഹിച്ച തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ സി.ഡി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണന് കൈമാറി.

പന്തളം പ്രതാപൻ, വിമൽ രവീന്ദ്രൻ, സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ, വി.എസ്.ജിതിൻ ദേവ്, സംസ്ഥാന സമിതി അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ മോഹൻ, ശ്രീദേവ് ആനന്ദ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സതീഷ് എന്നിവർ സംബന്ധിച്ചു.