ചേർത്തല: കൊക്കോതമംഗലം മാർത്തോമാശ്ലീഹ തീർത്ഥാടന ദേവാലയത്തിലെ വി.തോമാശ്ലീഹായുടെ പുതുഞായർ ദർശന തിരുന്നാളിന് ഇന്ന് കൊടിയേറും. തിരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ആന്റണി ഇരവിമംഗലം, പ്രസുദേന്തി അഡ്വ.ജോസ് സിറിയക്, കൺവീനർ തോമസ് പേരേമഠം എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലി, തുടർന്ന് ആരാധന,വൈകിട്ട് 4.30ന് പൊതു ആരാധന, 5.30ന് വചന സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം, മുഖ്യകാർമ്മികൻ മാവേലിക്കര രൂപത ബിഷപ്പ് ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്. തുടർന്ന് വികാരി ഫാ.ആന്റണി ഇരവിമംഗലം തിരുന്നാളിന് കൊടിയേ​റ്റും. 6.30ന് കലാസന്ധ്യ, നാടകം.
നാളെ രാവിലെ 7ന് ആഘോഷമായ ദിവ്യബലി, വൈകിട്ട് അഞ്ചിന് തിരുശേഷിപ്പ് വണക്കം, 6.30ന് ഗാനമേള,വേസ്പര ദിനമായ 6ന് രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലി, വൈകിട്ട് 5ന് തിരി വെഞ്ചരിപ്പ്, തിരുസ്വരൂപം വെഞ്ചരിപ്പ്, തുടർന്ന് വേസ്പര, പ്രദക്ഷിണം.
തിരുന്നാൾ ദിനമായ 7ന് രാവിലെ 6.30നും 8.30നും 10.30നും ദിവ്യബലി, വൈകിട്ട് 5ന് ആഘോഷമായ തിരുന്നാൾ കുർബാന, തുടർന്ന് പ്രദക്ഷിണം.