അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ട് ഇന്ന് നടക്കും .രാവിലെ 8ന് ഗോപൂജ,10. 30 ന് വരാക്കൽ ക്ഷേത്രത്തിൽ നിന്നും ആറാട്ടുചട്ടത്തിൽ ചാർത്തുവാനുള്ള മാലയും ഉടയാടയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് ക്ഷേത്രസന്നിധിയിൽ വരവേൽപ്പ്. 11.30 ന് വാസുദേവ പുരസ്ക്കാര സമർപ്പണം, ഡോ.കെ.ഓമനക്കുട്ടിക്ക് വയലാർ ശരത്ത് ചന്ദ്രവർമ പുരസ്കാര സമർപ്പണം നടത്തും.11 .30 ന് ആനയൂട്ട്. 12.30 ന് ആറാട്ട് സദ്യ.വൈകിട്ട് 3.30 ന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിൽ നിന്ന് പള്ളി വാൾ വരവ് .4 ന് തെക്കേടത്ത് വാര്യ ത്തു നിന്ന് തൃച്ചന്ദനം വരവ്.4 ന് അഷ്ടപദ കച്ചേരി. 5 ന് ആറാട്ടുപുറപ്പാട്. 7 ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രക്കുളത്തിൽ ആറാട്ട്. 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.12 മുതൽ 1 വരെ പുത്തൻകുളത്തിന്റെ കരയിൽ സ്വീകരണം. 1.30ന് ചുറ്റുവിളക്ക്.തുടർന്ന് ആറാട്ട് അകത്തെഴുന്നള്ളിപ്പ്.