s

ആലപ്പുഴ : തിരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു കെ.ജി.ഒ.എ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവീലിയൻസ്, ഡീഫേസ്മെന്റ് സ്‌ക്വാഡ് മുതലായവയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ 12 മുതൽ 14 വരെ മണിക്കൂറുകൾ വിശ്രമം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്. രാത്രി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ പരിശോധന ഉപകരണങ്ങൾ, തിരിച്ചറിയൽ രേഖകൾ മുതലായവ എത്രയും വേഗം നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി രമേശ്‌ ഗോപിനാഥ്, ട്രഷറർ റെനി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ എസ് രാജേഷ്, ജോയിന്റ് സെക്രട്ടറിമാർ ദേവരാജ് പി കർത്താ, വേണുക്കുട്ടൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.