
അമ്പലപ്പുഴ: കൊടും ചൂടിന് ആശ്വാസമായി യൂത്ത് കോൺഗ്രസിന്റെ തണ്ണീർ പന്തൽ വണ്ടാനം ആശുപത്രിയുടെ മുൻവശം ആരംഭിച്ചു. ശുദ്ധമായ കുടിവെള്ളവും ഒപ്പം തണ്ണിമത്തൻ ജ്യൂസ്, മോരും വെള്ളം തുടങ്ങിയ പനീയങ്ങളും ഇവിടെ സൗജന്യമായി വിതരണം ചെയ്യും. അമ്പലപ്പുഴ നിയോജക മണ്ഡലതലത്തിൽ വണ്ടാനം ആശുപത്രിയുടെ പരിസരത്തു സ്ഥാപിച്ച തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് പുറക്കാട് അദ്ധ്യക്ഷനായി.കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് എസ്.പ്രഭുകുമാർ, യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി എം.പി .മുരളി കൃഷ്ണൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ,ജി.ജിനേഷ് ,നിസാർ വെള്ളാപ്പള്ളി ,റിനു ബുട്ടോ ,ബിലാൽ ,ആര്യ കൃഷ്ണ ,വിഷ്ണു ,അഷ്ഫാക് അഹമ്മദ് ,നവാസ് , നവാസ് പതിനഞ്ചിൽ ,നെബിയിൽ ഹാദി എന്നിവർ പങ്കെടുത്തു.