ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച വെനീസ് ടി.വി എന്റർടെയ്ൻമെന്റ് യൂട്യൂബ് ചാനൽ ഉടമ വെള്ളക്കിണർ തപാൽ പറമ്പിൽ എം.നവാസിനെ (45) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.