
ബുധനൂർ: സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ അവധിക്കാല പഠനക്ലാസ് ആരംഭിച്ചു. ഇടവക വികാരി ഫാ.ജിയോ എം.സോളമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൺഡേ സ്കൂൾ ഇടവങ്കാട് ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.ജിബു ഫിലിപ്പ് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സജി പട്ടരുമഠം, ഇടവക ട്രസ്റ്റി ഷാജി ജോർജ് മണിപ്പുഴ, ഇടവക സെക്രട്ടറി സന്തോഷ് മാത്യു താളുകാട്ട്, സൺഡേ സ്കൂൾ സെക്രട്ടറി ഷെറിൻ സാറാ സൈമൺ, സൂപ്രണ്ട് ജോയ്സ് അനിയൻ, കൺവീനർ അന്നമ്മ ഏബ്രഹാം, ജോ.കൺവീനർ ബീനാ സുനിൽ എന്നിവർ സംസാരിച്ചു. ഓമന റെജി, നീതു ജാൾസൺ, സോഫിയ ദാനിയേൽ എന്നിവർ ഗാനപരിശീലനത്തിന് നേതൃത്വം നൽകും. ധ്യാനപ്രസംഗം, വിവിധ ക്ലാസുകൾ, ക്വിസ് മത്സരം, വിനോദവിജ്ഞാനപരമായ വിവിധ മത്സരങ്ങൾ, ശുചീകരണം, ജീവകാരുണ്യ ശേഖരണം, സ്നേഹവിരുന്ന്, റാലി എന്നിവ ഇതിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും. 9ന് ക്ലാസുകൾ സമാപിക്കും.