
ആലപ്പുഴ : ജവഹർ ബാലഭവനിലെ വേനൽക്കാല കലാപരിശീലന പരിപാടി 'ഗ്രീഷ്‌മോത്സവം 2024' പൂർവ്വ അദ്ധ്യാപകരായ മഹിളാമണി, കമലമ്മ, വിധു, മോനിച്ചൻ, അംബിക ദേവി, ലത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബാലഭവൻ ഡയറക്ടർ എസ്.വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ , നഗരസഭ ആരോഗ്യ കമ്മിറ്റി ചെയർപേഴ്‌സൻ എ.എസ്.കവിത, ഫാറൂഖ് സഖാഫി, ദിലീപ് എന്നിവർ യോഗത്തിൽ സംസാരിച്ചു.