
ചേർത്തല: പള്ളിപ്പുറത്ത് പ്രവർത്തിച്ചിരുന്ന മണലിഷ്ടിക ഫാക്ടറി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തിട്ട് 21 വർഷം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് കൊടുക്കാനുള്ള ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ
പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് സമരസമിതി ജനറൽ സെക്രട്ടറി വി.ഹരിദാസ് അറിയിച്ചു .
ഇത് സംബന്ധിച്ച് ലേബർ കമ്മിഷണർ 2014 മാർച്ച് 31ന് കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വികരിച്ചിട്ടില്ല. മണലിഷ്ടിക ഫാക്ടറി സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ നീക്കം നടക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണം.