
അമ്പലപ്പുഴ : അമ്പലപ്പുഴ കരൂർ പണ്ഡിറ്റ് കെ. പി. കറുപ്പൻ കരയോഗ ജംഗ്ഷനിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം കെ. പി. സി. സി വർക്കിംഗ് പ്രസിഡന്റ് ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയ സംഗമത്തിൽ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ. ഹാമിദ് അദ്ധ്യക്ഷനായി. ആർ.രാജശേഖരൻ, അഡ്വ.അനിൽ ബോസ്, ജെയിംസ് ചിങ്കുതറ,പി.സാബു, ബിനു പൊന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.കണ്ണൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറിഎൻ. ഷിനോയ് നന്ദിയുംപറഞ്ഞു.