കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തോടനുബന്ധിച്ചുളള ദശാവതാരച്ചാർത്ത് ഇന്ന് മുതൽ 13 വരെ നടക്കും. ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. ദശാവതാരച്ചാർത്ത് ദിനങ്ങളിൽ ഭാഗവത പാരായണം,നാമജപസങ്കീർത്തനം, പ്രത്യേക നിവേദ്യം എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് കളഭാഭിഷേകവും കളഭ സദ്യയും നടക്കും.