കായംകുളം: പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കേശവ സദനിൽ തപസ്യ കലാപീഠത്തിന്റെ നേതൃത്വത്തിൽ അവധിക്കാല ചിത്രരചനാ പഠനകളരി ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചിത്രരചനാ പഠനത്തിന് വരയോളം എന്നാണ് പേര്.

തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
തപസ്യ താലൂക്ക് സെക്രട്ടറി മധു കളീക്കൽ അദ്ധ്യക്ഷനായി. ആർട്ടിസ്റ്റ് സുരേഷ് ,സേവാഭാരതി ജില്ലാ സെക്രട്ടറി പി.ജി.ശ്രീജിത്ത് ,പ്രൊഫ.ബി.ജീവൻ എന്നിവർ സംസാരിച്ചു.