കൊലപാതകമെന്ന് സംശയം

കുട്ടനാട് : ഹോംസ്റ്റേ ജോലിക്ക് എത്തിയ അസാം സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി . കൊലപാതകമെന്ന് സംശയം. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടിൽ വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോം സ്റ്റേയിലെ ജോലിക്കായി എത്തിയ ഹാസിറ (44)യാണ് മരിച്ചത് . ഹോംസ്റ്റേയ്ക്ക് സമീപം ഇന്നലെ രാവിലെ 7.30ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ ഷാൾ മുറുകിയ പാടുണ്ട്. കാതിലെ കമ്മലും നഷ്ടപ്പെട്ടിരുന്നു. വിധവയായ ഇവർ നാലുമാസമായി ഇവിടെ ജോലി നോക്കി വരുകയായിരുന്നു. രണ്ട് ആൺമക്കളുള്ളതിൽ ഒരാൾ ആലപ്പുഴയിലെ ഒരു കടയിൽ ജോലി ചെയ്യുന്നുണ്ട്. നെടുമുടി പൊലീസ് അന്വേഷണം ആരംഭിച്ചു.