
തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. തുറവൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ഹരിരാജ് ഭദ്രദീപപ്രകാശനം നിർവഹിച്ചു. 7ന് രുഗ്മിണി സ്വയംവരം നടക്കും. ഗുരുവായൂർ പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി യജ്ഞാചാര്യനും പെരുമ്പള്ളി ഗണേശൻ നമ്പൂതിരി, ചേലപ്പറമ്പ് കിഷോർ നമ്പൂതിരി എന്നിവർ സഹചാര്യന്മാരുമാണ്. തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം.9ന് സമാപിക്കും.