ആലപ്പുഴ: പഴയ തിരുമല ക്ഷേത്രത്തിൽ പുതിയ കൊടിമരം സ്വാപിക്കുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ധ്വജത്തിനുള്ള തേക്ക് മരം ക്ഷേത്രത്തിൽ കൊണ്ടുവരുന്നതിനോടനുബന്ധിച്ച് ഇന്നും നാളെയും ക്ഷേത്രത്തിലും, കോന്നി ദക്ഷിണ കുമരംപേരൂർ ഉള്ള വനത്തിലെ തേക്ക് മരത്തിനു സമീപവും പ്രത്യേകം പൂജകൾ നടക്കും. ഇന്ന് രാവിലെ 6.30 ന് വൃക്ഷപൂജയും, ആയുധപൂജയും അനുബന്ധ ചടങ്ങുകളും, 9.15 ന് ശേഷം വൃക്ഷഛേദനം.നാളെ രാവിലെ 8 ന് വൃക്ഷം ശോഭയാത്രയായി ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വൃക്ഷം ഇറക്കി വച്ചതിന് ശേഷം ക്ഷേത്രത്തിൽ പട്ട് കാണിക്ക സമർപ്പിക്കും.തുടർന്ന് മദ്ധ്യാഹ്ന പൂജ, പ്രസാദസേവ. ക്ഷേത്രം തന്ത്രി നാഗേഷ് ഭട്ട്, ഇന്ദുബാല ഭട്ട് എന്നിവരുടെ കാർമികത്വത്തിലാണ് പൂജകൾ . ദേവസ്വം പ്രസിഡന്റ് വി.ഗിരീഷ് പ്രഭു, ദേവസ്വം അംഗങ്ങളായ എസ്.ജയകുമാർ പ്രഭു, ഡോ.ജി.നാഗേന്ദ്ര പ്രഭു, ആർ.സുരേഷ് പൈ, സുരേഷ് കുമാർ മല്ലൻ, ജയനന്ദ കമ്മത്ത്, വി.ഗിരീഷ് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകും.