
മുഹമ്മ: മുസ്‌ളിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ റംസാൻ റിലീഫ് വിതരണോദ്ഘാടനം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വാഴയിൽ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി മുഖ്യപ്രഭാഷണവും ജൗഹർ കോയ തങ്ങൾ പ്രാർത്ഥനയും നിർവഹിച്ചു. ഹാമിദ് കുഞ്ഞാശാൻ, എസ്.മുഹമ്മദ്കോയ തങ്ങൾ ചേലാട് , മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മേഘനാദൻ തുടങ്ങിയവർ സംസാരിച്ചു.