ddd

മുഹമ്മ : എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ മേള സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്ന് പ്രവേശനം നേടിയ കുട്ടികളെ പ്രതിനിധീകരിച്ച്‌ പി. എ. ശ്രീലക്ഷ്മി, അഭിമന്യു, മിസറിയ, പി. എൻ. ഗംഗ, അഭിനവ് എസ്. മോഹൻ, ടി. എ. ശ്രീലക്ഷ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ജെ.ജയലാൽ, പ്രധാനാദ്ധ്യാപിക നിഷ എന്നിവർ പങ്കെടുത്തു.