ചേർത്തല: തണ്ണീർമുക്കം കൊല്ലന്തറ ശ്രീയക്ഷി ഗന്ധർവ ക്ഷേത്രത്തിലെ ഉത്സവവും കളമെഴുത്തും പാട്ടും 11 മുതൽ 14 വരെ നടക്കും.11 ന് രാവിലെ 8ന് തിരുവായുധം എഴുന്നള്ളിപ്പ്,9ന് നാരായണീയപാരായണം. 12ന് രാവിലെ 7.30ന് കലശപൂജ, 9ന് കലശാഭിഷേകം,11ന് സർപ്പംപാട്ട് ഭസ്മക്കളം,വൈകിട്ട് 7ന് സർപ്പംപാട്ട് പൊടിക്കളം.13ന് രാവിലെ 8ന് കൂട്ടക്കളം, വൈകിട്ട് 7ന് ഗന്ധർവൻപാട്ട്,8ന് അരത്തകളം. 14ന് രാവിലെ 8ന് ഗന്ധർവൻപാട്ട്, വൈകിട്ട് 7ന് ഭദ്രകാളിയുടെ രൂപക്കളം,രാത്രി 11.30ന് വലിയ കുരുതി.