1

കുട്ടനാട് :കണ്ണാടി ശ്രീ ശിവഗിരീശ്വര സുബ്രമഹ്മണ്യസ്വാമിക്ഷേത്രത്തിലെ മീനം രോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊടിമരത്തിൽ കാപ്പ് കെട്ട് പൂജ നടന്നു. ക്ഷേത്രം മേൽശാന്തി അനൂപ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. കെ.ജി.പ്രകാശ് ആചാരി, നന്ദുശാന്തി തുടങ്ങിയവർ പൂജാദി കർമ്മത്തിന് നേതൃത്വം നൽകി. ശാഖായോഗം പ്രസിഡന്റ് എം .ആർ.സജീവ്, വൈസ് പ്രസിഡന്റ് പി.കെ.മണിയൻ,മാനേജിംഗ് കമ്മറ്റിയംഗം പി. എസ്. ഷാജി വനിതാസംഘം പ്രവർത്തകരായ ഷീല ഷാജി, സ്വർണ്ണമ്മ രമേശൻ എന്നിവർ പങ്കെടുത്തു.