കുട്ടനാട്. എസ് എൻ ഡി പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ആനപ്രമ്പാൽ വടക്ക് 24ാം നമ്പർ ശാഖ സുബ്രമഹ്മണ്യസ്വാമി ക്ഷേത്രോത്സവം 8മുതൽ 15 വരെ നടക്കുമെന്ന്പ്രസിഡന്റ് പുന്നശ്ശേരിയിൽ സുരേഷ് ബാബു, വൈസ് പ്രസിഡന്റ് സി.സി.സോമൻ വള്ളോംചിറ, അജി കുമാർ മഠത്തിൽ പടിഞ്ഞാറേതിൽ എന്നിവർ പറഞ്ഞു. 9ന് വൈകിട്ട് 7ന് കൊടിയേറ്റ് . ക്ഷേത്രം തന്ത്രി സുജിത്ത്, മേൽ ശാന്തി സനൽ, മോൻജിത്ത് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ആറാം ഉത്സവ ദിനമായ 14ന് രാവിലെ 10ന് കാവടിയാട്ടം. രാത്രി10ന് ശ്രിഭൂതബലി. 15ന് വൈകിട്ട് 9ന് താലപ്പൊലി, തുടർന്ന് ആറാട്ട്