ചെന്നിത്തല: എൽ.ഡി.എഫ് മാവേലിക്കര ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ 7ന് വൈകിട്ട് 4 ന് ചെന്നിത്തല മഹാത്മാ സ്കൂൾ ഗ്രൗണ്ടിൽ സംസാരിക്കും. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.എച്ച് റഷീദ് അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സി.എസ്.സുജാത, കെ.സോമപ്രസാദ്, ആർ.രാജേന്ദ്രൻ, ഡോ.കെ.സി ജോസഫ്, ആർ.നാസർ, ടി.ജെ ആഞ്ചലോസ്, എം.എൽ.എമാരായ തോമസ് കെ.തോമസ്, എം.എസ്.അരുൺ കുമാർ, എൽ.ഡി.എഫ് നേതാക്കളായ ജേക്കബ് തോമസ് അരികുപുറം, ആർ സന്ദീപ്, സാദത്ത് ഹമീദ്, എ.ഷാജു, ജേക്കബ് ഉമ്മൻ, ഗിരീഷ് ഇലഞ്ഞിമേൽ, ഐ.ഷിഹാബുദീൻ, ചാരുംമ്മൂട് സാദത്ത് എന്നിവർ സംസാരിക്കും.