a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ മേനാമ്പള്ളി കരയുടെ എതിരേൽപ്പ് ഉത്സവത്തിന്റെ ഭാഗമായി ആദരവ് ചടങ്ങ് നടന്നു. ക്ഷേത്രതന്ത്രി പ്ലാക്കുട്ടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നാഗസ്വര ചക്രവർത്തി തിരുവിഴ ജയശങ്കറിന് ആദരവ് നൽകി. ആലപ്പി സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, മേനാമ്പള്ളി കരനാഥൻന്മാരായ പ്രസിഡന്റ് കെ.കൃഷ്ണകുമാർ, സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.