മാവേലിക്കര: മാവേലിക്കര വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ക്രിയേറ്റീവ് സർക്കിളിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ചിത്രകലാ പഠന ക്യാമ്പ് ആരംഭിച്ചു. രാജാരവിവർമ്മ ഫൈന്‍ ആർട്ട്‌സ് കോളേജ് പ്രിൻസിപ്പൽ മനോജ് വയലൂർ ഉദ്ഘാടനം ചെയ്തു. വൈഎം.സി.എ പ്രസിഡന്റ് ജോണ്‍ ഐപ്പ് അധ്യക്ഷനായി. സെക്രട്ടറി രാജീവ് കുമാർ, വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ജോൺ​ എന്നിവർ സംസാരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകൾ. ഗരിമാ അഗർവാൾ, പ്രമോദ് പ്രസാദ് എന്നിവർ ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9961798141, 9061368378.