photo

ചേർത്തല: ന്യൂഡൽഹിയിൽ നടന്ന ഇന്തോ അമേരിക്കൻ സൗന്ദര്യ മത്സരത്തിൽ, വിവാഹിതരായവരുടെ വി​ഭാഗത്തിൽ ചേർത്തല സ്വദേശിനിക്ക് കിരീടം .നഗരസഭ നാലാം വാർഡ് സ്​റ്റാർവ്യൂവിൽ അബ്ദുൾ ബഷീറിന്റെയും സൂസൻ ബഷീറിന്റെയും മകൾ ഷെറിൻ മുഹമ്മദ് ഷിബിനാണ് കിരീടം ചൂടിയത്. ഇതോടെ ഈ വർഷം നടക്കുന്ന മിസ്സിസ് എർത്ത് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി​.കാനഡ പൗരത്വമുള്ള ഷെറിൻ നേരത്തെ കാനഡയിൽ നടന്ന മത്സരത്തിലടക്കം കിരീടം നേടിയിരുന്നു. എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ ബിരുദ ധാരിണിയുമായ ഷെറിൻ കാനഡയിൽ ബയോടെക് എൻജിനീയറാണ്.മുഹമ്മദ് ഷെബിനാണ് ഭർത്താവ്. അലയ്ന (10),സുഹാന (9) എന്നവരാണ് മക്കൾ.