ഹരിപ്പാട്:നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് രാജ് ഇന്ത്യ സൂപ്പർ മാർക്കറ്റിനും,മോശമായി ഭക്ഷണ മാലിന്യവും,മലിനജലവും കൈകാര്യം ചെയ്ത കൈരളി ഹോട്ടലിനും പി​ഴ ചുമത്തി​ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

കൈരളി​ ഹോട്ടലി​ന് 10,000 രൂപയാണ് പിഴ. നിരോധിത പ്ലാസ്റ്റിക്ക് കിറ്റ്,പേപ്പർ കപ്പ്,പ്ലേറ്റ്,ലീഫ് എന്നിവ കണ്ടൈത്തിയ രാജ് ഇന്ത്യ സൂപ്പർ ഫ്രീ മാർക്കറ്റിന് 5,000 രൂപ പിഴ ചുമത്താനാണ് സ്ക്വാഡ് ശുപാർശ ചെയ്തത്. വരുംദിവസങ്ങളിൽ സ്ഥലം പരിശോധിച്ച് നിർദ്ദേശിച്ച മാനദണ്ഡങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ പഞ്ചായത്ത് അധിക്യതർക്ക് നിർദ്ദേശം നൽകി. സ്ക്വാഡ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ഗവ.ആയുർവേദ ഹോസ്പ്പിറ്റൽ,ഗവ. ഹോമിയോ ക്ലീനി​ക്ക്,കൊട്ടാരം ഗവ. എൽ.പി സ്കൂൾ,ക്യഷി ഭവൻ,പ്രാഥമിക ആരോഗ്യ കേന്ദ്രം,ഐ.സി.ഡി.എസ് ഓഫീസ്,മുതുകുളം പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിലെ എൻജീനിയറിംഗ് ഓഫീസ്, വെറ്റിനറി ഹോസ്പ്പിറ്റൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി​. കൊട്ടാരം ഗവ. എൽ. പി സ്കൂൾ, ഐ. സി.ഡി.എസ് ഓഫീസ് എന്നിവയ്ക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദു. വി, എക്സ്റ്റൻഷൻ ഓഫീസർ സറീന,മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദ്ഗദധൻ നിഥിൻ, റിസോഴ്സ് പേഴ്സൺ പേഴ്സൺ നിഷാദ് എന്നിവർ സ്ക്വാഡി​ലുണ്ടായി​രുന്നു.