മാവേലിക്കര: ഡോ.ആർ.എൽ.വി.രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി, വർണ്ണ, വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ചുക്കൊണ്ട്, സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി മനോജ് മാങ്കാംകുഴി, ട്രഷറർ ജഗൻ.പി.ദാസ്, വത്സല കുഞ്ഞച്ചൻ, ബിന്ദുസോമൻ, വിനോദ് മാവേലിക്കര, എൻ.കെ.രാധാകൃഷ്ണൻ, സോമൻ പുതുമണ്ണിൽ, സി.കെ.രാമചന്ദ്രൻ, മിനിവിനോദ്, വിശ്വംഭരൻ ചുനക്കര, വി.വിനോദ്, മുരളി സൂര്യൻമല തുടങ്ങിയവർ സംസാരിച്ചു.