ഹരിപ്പാട്: ഓട്ടോറിക്ഷയിൽ കഞ്ചാവു കടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം അൻസാർ മൻസിലിൽ അൻസാരി (40), കുറത്തികാട് രാജേഷ് ഭവനത്തിൽ വിനീത് (37) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 470 ഗ്രാം കഞ്ചാവ് പിടികൂടി.