ഹരിപ്പാട്: ടോറസ് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബീഹാർ കഹാഡിയ സ്വദേശി അംഗത് കുമാർ (19) ആണ് മരിച്ചത്. ഇന്നലെ പുലർച്ചേ കരുവാറ്റ കൽപകവാടിയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിശ്വസമുദ്ര റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ യാർഡിനുള്ളിലായിരുന്നു അപകടം. കമ്പിനിയുടെ ഉപയോഗത്തിലുള്ള ലോറി തൊഴിലാളിയായ അംഗതിന്റെ ശരീരത്തിലൂടെ കയറുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.