ചാരുംമൂട് : നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം നാളെ തുടങ്ങും. 9ന് കെട്ടുത്സവത്തോടെ സമാപിക്കും. തന്ത്രി ഹരിപ്പാട് പടിഞ്ഞാറേ പുല്ലാംവഴി ഇല്ലം ദേവൻകൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി പണയിൽ പട്ടമന ഇല്ലം പി കെ. വിഷ്ണുനമ്പൂതിരിയും മുഖ്യ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 6ന് രാവിലെ 7.30 ന് ദേവീഭാഗവത പാരായണം,വൈകിട്ട് 6ന് ഭരതനാട്യം 7ന് ,വൈകിട്ട് 6.30ന് ദീപക്കാഴ്ചയും ദീപാരാധനയും, 6.45 ന് ശ്രീഹരി പണയിൽ അവതരിപ്പിക്കുന്ന ഫ്യൂഷൻ, 7.30 ന് വിജയരാഘവക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ടച്ചുവടും പാട്ടും. 8ന് വൈകിട്ട് 6.45 ന് ഉളവുക്കാട് ശിവപദ് സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നവരസ നൃത്തോത്സവവും ഭരതനാട്യ രംഗപ്രവേശനവും. 9ന് രാവിലെ 7ന് 9.30 ന് ആനയൂട്ട്, 10-ന് ദേവീ തീർത്ഥക്കുളം സമർപ്പണം,വൈകിട്ട് 5 മുതൽ കെട്ടുത്സവം, 6.30ന് ദീപക്കാഴ്ചയും ദീപാരാധനയും, 7.30 ന് സേവ, 9-ന് ഗാനമേള. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ശ്രീനി പണയിൽ (പ്രസിഡന്റ്) എസ്. ശശികുമാർ ( വൈസ് പ്രസിഡന്റ്), ആർ.ഗംഗാധരൻ നായർ (സെക്രട്ടറി), വിജയകുമാരക്കുറുപ്പ് ( ജോയിന്റ് സെക്രട്ടറി ), ജി. കൃഷ്ണകുമാർ (ഖജാൻജി) എന്നിവർ അറിയിച്ചു