കായംകുളം :പിണറായി വിജയൻ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് കണ്ടല്ലൂർ സൗത്ത് മണ്ഡലം കൺവെൻഷൻ പുല്ലുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം ചെയർമാൻ ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ചീഫ് കോർഡിനേറ്റർ ആർ.ചന്ദ്രശേഖരൻ, കെ.പി.സി.സി സെക്രട്ടറി ഇ.സമീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ, ഡി.സി.സി ഭാരവാഹികളായ പി.എസ്.ബാബുരാജ്, എ.ജെ.ഷാജഹാൻ, വേലഞ്ചിറ സുകുമാരൻ, എൻ.രാജഗോപാൽ, ശ്രീജിത് പത്തിയൂർ, ബിജു ഈരിക്കൽ,അരിതാ ബാബു ,സുജിത് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.