s

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്പുകളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചാണ് പരിശീലന ക്ലാസുകൾ നടന്നത്.

ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, സീനിയർ സൂപ്രണ്ട് എസ്.അൻവർ, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.