
ആലപ്പുഴ : ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും കായംകുളം കാപ്പിൽ വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, ആലപ്പുഴ, ചേർത്തല തുരുത്തിപ്പള്ളി എന്നിവിടങ്ങളിൽ 9 മുതൽ മെയ് 20 വരെ നടത്തുന്ന സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.ഇ മെയിലായി അപേക്ഷസമർപ്പിക്കണം. അവസാന തീയതി 7ന് വൈകിട്ട് 5 . അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com .