ആലപ്പുഴ : മതന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കണമെങ്കിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് എ.ഐ.സി.സി സെക്രട്ടറി റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുസമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം ചെയർമാൻ അനിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ, അഡ്വ. വി.ഷുക്കൂർ, ആർ.കെ.സുധീർ, കെ.കെ.സുരേന്ദ്രനാഥ്, എസ്.ദീപു, അനിൽ ബി.കളത്തിൽ, ബാ

ക്കുട്ടൻ, കെ.എം.രാജു, ഗംഗാധരൻ, സി.ജി.ജയപ്രകാശ്, അബാദ്‌ലുഫ്തി, ഷാജൻ പനയറ, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.